ട്രെന്‍ഡ് ബ്രിഡ്ജ് : ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയമാണ് കൊഹ്ലി കേരളത്തിനു സമർപ്പിച്ചത്.
‘ ഈ വിജയം ഞങ്ങൾ കേരളത്തിലെ പ്രളയബാധിതർക്ക് സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഏറ്റവും ദുഷ്ക്കരമായ സാഹചര്യത്തിലൂടെയാണ് കേരള ജനത കടന്നു പോകുന്നത്.ഇതാണ് അവര്‍ക്കായി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം”, കൊഹ്ലി പറഞ്ഞു.
മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.