ബംഗളൂരു : പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിനു വേണ്ടി ആർട്ട് ഓഫ് ലിവിംഗ് ഒൻപതരക്കോടിയുടെ അവശ്യ സാധനങ്ങൾ അയച്ചു. ദിവസേന അയച്ചു കൊണ്ടിരിക്കുന്ന അവശ്യ വസ്തുക്കൾക്ക് പുറമേയാണ് ബംഗളൂരു ആശ്രമത്തിൽ നിന്ന് 60 ട്രക്കുകളിൽ സാധനങ്ങൾ കേരളത്തിലേക്ക് അയച്ചത്.
ബംഗളൂരു ആശ്രമത്തിൽ ആരംഭിച്ച കെയർ ഫോർ കേരള ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിൽ വിവിധ ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽ നിന്ന് സ്വീകരിച്ച വസ്തുക്കളാണ് അയച്ചത്. കൂടുതൽ അവശ്യ സാധനങ്ങൾ ഈ ആഴ്ച്ച തനെൻ വീണ്ടും അയക്കുമെന്നും ആർട്ട് ഓഫ് ലിവിംഗിന്റെ പ്രവർത്തകർ അറിയിച്ചു.
ബംഗളൂരു വ്യക്തി വികാസ കേന്ദ്രയിലെ ആയിരത്തോളം പേർ സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും പ്രവർത്തകർ പറഞ്ഞു. ആത്മവിശ്വാസം മുറുകെപ്പൊടിച്ച് കെടുതികളെ അതിജീവിക്കാൻ ആചാര്യൻ ശ്രീശ്രീ രവിശങ്കർ കേരള ജനതയോട് അഭ്യർത്ഥിച്ചു.