ന്യൂഡൽഹി : മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർ അന്തരിച്ചു. 95 വയസ്സായിരുന്നു. ബുധനാഴ്ച്ച അർദ്ധരാത്രിയോടെ ആയിരുന്നു അന്തരിച്ചത് . സംസ്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണിക്ക് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.
1923 ആഗസ്റ്റ് 14 ന് പാകിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച അദ്ദേഹം ഉർദു പത്രത്തിന്റെ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. 1990 ൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയ നയ്യാർ 1997 ൽ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ബിയോണ്ട് ദ ലൈൻസ് , ഡിസ്റ്റന്റ് നൈബേഴ്സ് തുടങ്ങി പതിനഞ്ചോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.