Kerala

പ്രളയം വിഴുങ്ങിയ കുട്ടനാട്ടിൽ അവസരം മുതലെടുത്ത് മോഷ്ടാക്കളും

ആലപ്പുഴ : പ്രളയം വിഴുങ്ങിയ കുട്ടനാട്ടിൽ അവസരം മുതലെടുത്തു മോഷ്ടാക്കൾ .ചെറുവള്ളങ്ങളിൽ എത്തുന്ന ഇത്തരം സംഘങ്ങൾ വീടുകൾ തുറന്നു അവശേഷിക്കുന്ന പ്രളയം ബാക്കി വെച്ച സാധനങ്ങൾ കൂടി കവർന്നു എടുക്കുകയാണ് .രാത്രിയും പകലും പോലീസ് പെട്രോളിംഗ്  ശക്തമാക്കിയെങ്കിലും  ഇത്തരം സംഘങ്ങൾളെ പിടികൂടാൻ കഴിയുന്നില്ല .
കുട്ടനാട്ടിലെ മുഴുവൻ വീടുകളിലും മേൽക്കൂര വെള്ളം നിറഞ്ഞു കിടക്കുകയാണ് .ആളുകൾ പൂർണമായും നഗരത്തിലേക്ക് പലായനം ചെയ്തു . ആളുകൾ ഇല്ലാത്ത  തക്കം പാർത്താണ് മോഷണ സംഘങ്ങൾ കുട്ടനാട്ടിൽ വിലസുന്നത്.ചെറു വള്ളങ്ങളിൽ എത്തുന്ന സംഘങ്ങൾ വീട്ടിലെ സാധനങ്ങൾ മോഷ്ടിക്കുന്നു .
മോഷണ വിവരം അറിഞ്ഞതോടെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് വലിയ ആശങ്ക ആണ് ഉള്ളത് .ഒരായുസിലെ സമ്പാദ്യം മുഴുവൻ പ്രളയം തട്ടിയെടുത്തു . ബാക്കി വെച്ചത് ഇത്തരം സംഘങ്ങൾ കവരുന്നു .പോലീസ് പെട്രോളിംഗ് നടത്തുന്നു എങ്കിലും മോഷ്ടാക്കളെ കുടുക്കാൻ കഴിയുന്നില്ല .ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകൾ വീടുകളിലേക്ക്  തിരിച്ചു എത്തിയാൽ മാത്രമേ എന്തൊക്കെ മോഷണം പോയി എന്ന് വ്യകതമാകു .

522 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close