എറണാകുളം ; ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രയിനിൽ നിന്ന് വീണു മരിച്ചു.ഗുജറാത്തിൽ നിന്ന് വരുന്ന വഴി എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപത്തു വച്ചായിരുന്നു അപകടം.
എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികെ നിൽക്കുകയായിരുന്നു. വാതിൽ തട്ടി പുറത്തേക്ക് വീണതായാണ് നിഗമനം.മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.
സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാളാണ്.1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപീകരിച്ചതു മുതൽ ഭദ്രാസനാധിപനായിരുന്നു.