കണ്ണൂര്: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. കണ്ണൂർ വനിതാ ജയിലിനുള്ളിലാണ് സൗമ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കളെയും,മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗമ്യ.
അവിഹിത ബന്ധങ്ങൾക്ക് തടസ്സം നിൽക്കാതിരിക്കാനാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ,അമ്മ കമല,സൗമ്യയുടെ മക്കളായ ഐശ്വര്യ,കീർത്തന എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ജനുവരിയിൽ മരിച്ച മകൾ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതാണ് ദുരൂഹ മരണങ്ങൾക്ക് പിന്നിൽ സൗമ്യയാണേന്ന് കണ്ടെത്താൻ സഹായിച്ചത്.
മറ്റൊരു മകൾ കീർത്തന ആറു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നെങ്കിലും ഇത് സ്വാഭാവിക മരണമായിരുന്നതായി കണ്ടെത്തി.