ശ്രീനഗർ ; ജമ്മു കശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ അനന്ത്നാഗിൽ ഭീകരർ എത്തിയതായുള്ള വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയ്ക്കെതിരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരന്മാരെ സുരക്ഷാസേന വധിച്ചത്.
സുരക്ഷയുടെ ഭാഗമായി അനന്ത്നാഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.