Kerala

വരാപ്പുഴ കസ്റ്റഡി മരണം ; എസ്പി എവി ജോർജ്ജിനെ തിരിച്ചെടുത്തു

തിരുവനന്തപുരം ; മുൻ ആലുവാ റൂറൽ എസ്പി എവി ജോർജ്ജിനെ തിരിച്ചെടുത്തു.ഇന്റലിജന്‍സ് എസ്പി ആയാണ് നിയമിച്ചിരിക്കുന്നത്.

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ ജോർജ്ജിനെതിരെ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് തിരിച്ചെടുത്തത്.

ജോർജ്ജിനെതിരായ അന്വേഷണം ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നതായി ജനംടിവി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണ കേസിൽ പൊലീസിനും ആലുവ മുൻ റൂറൽ എസ്പിക്കുമെതിരെ ഹൈക്കോടതിയും സിബിഐയും വിമർശനമുയർത്തിയിരുന്നു.

അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് സിബിഐ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാൽ എവി ജോര്‍ജിനെ ന്യായീകരിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൈക്കൊണ്ടത്.

ആര്‍ടിഎഫ് രൂപീകരിച്ചതുതന്നെ തെറ്റാണെന്നും,ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

കേസിന്റെ അന്വേഷണത്തില്‍ തുടക്കം മുതല്‍ തന്നെ വീഴ്ച്ച സംഭവിച്ചിരുന്നതായും ശ്രീജിത്തിന്റെ മരണത്തില്‍ എസ്പിക്ക് ബന്ധമില്ലെന്ന് പറയാന്‍ ആകില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. മാത്രമല്ല

കൊലപാതകമാണെന്ന് വ്യക്തമായിട്ടും അസ്വാഭാവിക മരണത്തിനാണ് ആദ്യം എഫ്‌ഐആര്‍ ഇട്ടതെന്നും ഈ നടപടി തെറ്റാണെന്ന് അറിയാമായിരുന്നിട്ടും എസ്പി ഇടപെട്ടില്ലെന്നും സിബിഐ കോടതിയില്‍ ചൂണ്ടികാട്ടിയിരുന്നു.

എന്നാൽ ആര്‍ടിഎഫുകാരോട് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എവി ജോര്‍ജ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അവിടേക്ക് പോകാന്‍ മാത്രമാണ് എസ്പി നിര്‍ദ്ദേശിച്ചതെന്നുമാണ് ഡിജിപി കോടതിയിൽ പറഞ്ഞത്.

കേസില്‍ സര്‍ക്കാരിനോ എ വി ജോര്‍ജിനോ ക്രിമിനല്‍ ബന്ധമില്ലെന്നും ഡിജിപി കോടതിയെ ധരിപ്പിച്ചു.

364 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close