Kerala

പ്രളയത്തിൽ കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

തിരുവല്ല ; ഒൻപത് ദിവസങ്ങൾക്ക് മുൻപ് കാണാതായ റിട്ട. വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങര മിടാവേലിൽ സജിലാലിന്റെ (57) മൃതദേഹമാണ് വീടിനു സമീപത്തുള്ള കൂരാച്ചാൽ പാടശേഖരത്തിൽനിന്നു കിട്ടിയത്.

കഴിഞ്ഞ 16നു വൈകിട്ടാണ് ഇദ്ദേഹത്തെ കാണാതായത്. വെള്ളം കയറിയ വീട്ടിൽനിന്നു ഭാര്യ, മകന്റെ ഭാര്യ, കുഞ്ഞ് എന്നിവരെ സുരക്ഷിതമായി മറ്റൊരു വീട്ടിലാക്കി മരുന്ന് എടുക്കാനായി തിരികെ സ്വന്തം വീട്ടിലേക്കു വന്നതായിരുന്നു. നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം രാവിലെ മുതൽ അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണു വീടിന് 500 മീറ്റർ അകലെനിന്നു കണ്ടെത്തിയത്. പൊലീസ് മേൽനടപടി സ്വീകരിച്ചു.

322 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close