തിരുവനന്തപുരം ; ഈ മാസം 27,28 തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.
27 ന് കോട്ടയം,ഇടുക്കി.എറണാകുളം, തൃശൂർ ജില്ലകളിലും, 28 ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലുമാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.
മുന്നറിയിപ്പിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും,എന്നാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.