കോഴിക്കോട് ; വെള്ളപ്പൊക്കവും , മഴക്കെടുതിയും മൂലം ദുരിതത്തിലായവർക്ക് കൈത്താങ്ങുമായി സേവാ ഭാരതിയുടെ ഓണക്കിറ്റ് വിതരണം .
കോഴിക്കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 7500 വീടുകളിലാണ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്.
വീടുകൾ തോറും എത്തി ദുരിതത്തിന്റെ ആഘാതത്തിൽ പകച്ചു നിൽക്കുന്നവരെ ചേർത്ത് നിർത്തുകയാണ് സേവാ ഭാരതി .
സംസ്ഥാന വ്യാപകമായി ദുരിത മേഖലകളിൽ നന്മയുടെ പാഠം പകർന്നു നൽകി സേവാഭാരതി സഹ ജീവികൾക്ക് സാന്ത്വനം ആവുകയാണ് .
ബിജെപി, ബിഎംഎസ്, ബാലഗോകുലം, അരയസമാജം, പൂര്‍വസൈനിക സേവാപരിഷത്ത്, , ബിഎംഎസ്ആര്‍എ, ഭാരതീയവിചാരകേന്ദ്രം, തപസ്യ എന്നീ സംഘടനകളാണ് സാധനസാമഗ്രികള്‍ സമാഹരിച്ച് സേവാഭാരതിക്ക് കൈമാറിയത്.