കൊച്ചി : പുതുവൈപ്പിനിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽ പെട്ട് മിഥുൻ കുമാർ എന്ന ചെറുപ്പക്കാരനെ കാണാതായിട്ട് ഏഴു ദിവസം പിന്നിടുന്നു ഏറെ .തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല .മത്സ്യ തൊഴിലാളി കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മിഥുന്റെ വീട്ടിലേക്ക് ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നു പരാതിയുയരുന്നുണ്ട് .
ഓച്ചന്തുരുത്തിൽ നിന്ന് പറവൂരിലേക്ക് രക്ഷാപ്രവർത്തനത്തിനായി വഞ്ചിയുമായി പോകുകയായിരുന്നു മിഥുൻ കുമാർ എന്ന ഇരുപത്തിമൂന്നുകാരൻ .ആ യാത്രയിൽ വഞ്ചി മറിഞ്ഞു ഒഴുക്കിൽ പെടുകയായിരുന്നു.കൂടെയുണ്ടായിരുന്നവർ രക്ഷപെട്ടു .മിഥുനായി ഏറെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പുതു വൈപ്പിനിൽ മത്സ്യതൊഴിലാളിയായിരുന്ന മറ്റപ്പള്ളി കുമാറിന്റെ യും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു യുവമോർച്ച എളംകുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടെയായ മിഥുൻ കുമാർ. മിഥുൻ കുമാറിന്റെ വീടിനു രണ്ടു കിലോമീറ്റർ അപ്പുറമാണ് കഴിഞ്ഞ ദിവസം രക്ഷാ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് നടന്നത്.ചടങ്ങിനെത്തിയ ജന പ്രതിനിധികളടക്കം ആരും ഇങ്ങോട്ട് തിരിഞ്ഞു നക്കിയില്ല.
https://www.youtube.com/watch?v=d9PQC0grnHc
നാട്ടിലെ എന്താവശ്യത്തിനും ആരും വിളിക്കാതെ തന്നെ ഇറങ്ങി പുറപ്പെടുന്ന ചെറുപ്പക്കാരൻ ,,കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട അപ്പു , മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് പുതു വൈപ്പിൻകാർ . യുവമോർച്ച എളങ്കുന്നപ്പുഴ വൈസ് പ്രസിഡന്റാണ് മിഥുൻ