കോഴിക്കോട് ; കുടുംബത്തോടൊപ്പം മിഠായിത്തെരുവിൽ ഷോപ്പിംഗിനെത്തിയ യുവതിയുടെ മുടി മുറിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ.തളിപ്പറമ്പ് സ്വദേശി അബ്ദുൾ ഖാദർ (46) ആണ് അറസ്റ്റിലായത്.
മിഠായിത്തെരുവിൽ കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി മുറിച്ചപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു.
മദ്രസാ അധ്യാപകനാണെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അബ്ദുൾ ഖാദറിന്റെ നാട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി.
മുൻപും ഇത്തരത്തിൽ മൂന്ന് സ്ത്രീകളുടെ മുടി ഇയാൾ മുറിച്ചതായും പൊലീസ് പറഞ്ഞു.