Kerala

ദുരിതാശ്വാസ ക്യാംപിലെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തക‍ർ മർദ്ദിച്ചതായി പരാതി

ചെങ്ങന്നൂർ: ദുരിതാശ്വാസ ക്യാംപിലെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തക‍ർ മർദ്ദിച്ചതായി പരാതി. ചെങ്ങന്നൂർ പുലിയൂർ ഗ്രാമപഞ്ചായത്തിലെ ക്യാംപിലാണ് സംഭവം. ഹെഡ് ക്ലർക്ക് പ്രമോദിനാണ് മർദ്ദനമേറ്റത്.

തഹസിൽദാരുടെ നിർദ്ദേശപ്രകാരം ക്യാംപിലെ വസ്‍തുക്കളുടെ കണക്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പ്രമോദ് പറഞ്ഞു. നീയാരെന്ന് ചോദിച്ച് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്‍തതായാണ് പരാതി.

ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

769 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close