Kerala

ഇന്ന് സൈന്യത്തിന് ആദരം : മത്സ്യത്തൊഴിലാളികളെ ആഗസ്റ്റ് 29 ന് ആദരിക്കും

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ കൈപിടിച്ചുയർത്തിയ ഇന്ത്യൻ സൈന്യത്തിനും മത്സ്യത്തൊഴിലാളികളും സംസ്ഥാനം ആദരമർപ്പിക്കുന്നു. സൈനികർക്കുള്ള ആദരം ഇന്ന് വൈകിട്ട് നടക്കും.വിവിധ സേനാവിഭാഗങ്ങളിലെ സൈനികരെ സംസ്ഥാന സർക്കാർ ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മസ്‍കറ്‍റ് ഹോട്ടലിൽ വച്ചാണ് ആദരിക്കുക .മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി ആയിരങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ഈ മാസം 29 ന് ആദരിക്കും.വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലാണ് ചടങ്ങ്. ഇക്കാര്യം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി ഭാരതീയ മത്സ്യപ്രവർത്തക സംഘം ഉൾപ്പെടെയുള്ള സംഘടനകൾക്ക് കത്തയച്ചു.

സ്വന്തം അനുഭവസമ്പത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും കരുത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സ്നേഹത്തെ അങ്ങേയറ്റം വിലമതിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ അറിയിച്ചു. സംഘടനയിൽ പെട്ടവരുടെയെല്ലാം പങ്കാളിത്തം ഉറപ്പാക്കണമെന്നും രക്ഷാപ്രവർത്തനത്തിൽ ത്യാഗപൂർവ്വം അണിനിരന്നവരെ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

665 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close