പെരുമ്പാവൂർ: സേവാഭാരതിയുമായി സഹകരിച്ച് ഓണക്കോടി വിതരണം ചെയ്ത് ചലച്ചിത്ര താരം ജയറാം. ജന്മനാടായ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമാണ് സേവാഭാരതിയുമായി സഹകരിച്ച് ഓണക്കോടി വിതരണം ചെയ്തത്.
പെരുമ്പാവൂർ കടുവാൾ കോളനി, കാഞ്ഞിരക്കാട് മാലി കോളനി, കൂവപ്പടി, കപ്രിക്കാട്, പിഷാരിക്കൽ, പാലക്കാട്ട് താഴം തുടങ്ങിയ 6 കേന്ദ്രങ്ങളിൽ വെച്ച് ഏകദേശം 1500 പേർക്കാണ് ജയറാം നേരിട്ട് ഓണക്കോടി വിതരണം ചെയ്തത്.
കഴിഞ്ഞ ദിവസം സേവാഭാരതിയുടെ പെരുമ്പാവൂർ കേന്ദ്രം സന്ദർശിച്ച ജയറാം, ജന്മനാട്ടിൽ ഓണക്കോടി വിതരണം ചെയ്യുന്നതിനായുള്ള ആഗ്രഹം സേവാഭാരതിയോട് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് തിരുവോണദിനത്തിൽ ഓണക്കോടി വിതരണം നടന്നത്.