കൊച്ചി: സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് രാവിലെ 11.30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ നില മോശമായതിനെ തുടർന്നായിരുന്നു ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1982ൽ ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിലൂടെ സംവിധായക സഹായിയായിരുന്നു തുടക്കം. 1994ൽ പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
കല്യാണപിറ്റേന്ന്, കാക്കക്കും പൂച്ചക്കും കല്യാണം, കിണ്ണം കട്ട കള്ളൻ, ജോസേട്ടന്റെ ഹീറോ, സിഐ മഹാദേവൻ അഞ്ചടി നാലിഞ്ച്, ഇക്കരയാണെന്റെ മാനസം, പഞ്ചപാണ്ഡവർ തുടങ്ങി 20പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.