ന്യൂഡൽഹി ; സംസ്ഥാനത്തെ പ്രളയ ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം നാളെയെത്തും.കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക.
ബാങ്കുകളുടെയും,ഇൻഷുറൻസ് കമ്പനികളുടെയും പ്രവർത്തനങ്ങളും,സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും സംഘം വിലയിരുത്തും.ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക ക്യാമ്പ്ഓഫീസ് തുടങ്ങാന്‍ ധനമന്ത്രാലയം നിർദേശിച്ചിരുന്നു.ഇക്കാര്യങ്ങളും സംഘം വിലയിരുത്തും.
പ്രളയത്തിൽ തകർന്ന ബാങ്കുകൾ,എടിഎമ്മുകൾ എന്നിവ പുനരാരംഭിക്കുന്നതും സംഘം വിലയിരുത്തും.മാത്രമല്ല ബാങ്കുകളിൽ വായ്പ്പ തിരിച്ചടവ് കാലാവധി സംബന്ധിച്ച ചർച്ചകളും സംഘം നടത്തും.
അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ,സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു,വിവിധ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ടാകും.