തിരുവനന്തപുരം ; പ്രളയത്തിൽ മുങ്ങിയ കേരളത്തിലെ അഞ്ചു ജില്ലകളിൽ എലിപ്പനി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
പ്രതിരോധ മരുന്നുകൾ കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.വെള്ളപ്പൊക്കം കാരണം എലിപ്പനിയുടെ രോഗാണുക്കൾ എല്ലാ വെള്ളക്കെട്ടുകളിലും എത്താനുള്ള സാധ്യതയുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തുന്നവർക്കും പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പനിയുടെ ലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.