ന്യൂഡൽഹി ; കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2018-2019 സാമ്പത്തിക വർഷത്തിൽ വ്യക്തികൾ സമർപ്പിക്കേണ്ട ആദായ നികുതി റിട്ടേണിന്റെ സമയപരിധി നീട്ടി.
വ്യക്തികൾ സമർപ്പിക്കേണ്ട ആദായ നികുതി റിട്ടേണിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നീട്ടിയത്.ഈ മാസം 31 ഓടെ റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി അവസാനിക്കെയാണ് ഈ തീരുമാനം.
ജൂലൈ 31 നു മുൻപ് റിട്ടേൺ സമർപ്പിക്കണമെന്നായിരുന്നു ആദ്യ അറിയിപ്പ്.പിന്നീടാണിത് ആഗസ്റ്റ് 31 ലേക്ക് നീട്ടിയത്.എന്നാൽ പ്രളയമുണ്ടായതിന്റെ പശ്ചാത്തലത്തിൽ തീയതി നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു.തുടർന്നാണ് സമയപരിധി അടുത്തമാസം 15 വരെ നീട്ടി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഉത്തരവിറക്കിയത്.