കൊച്ചി ; സെർച്ച് എഞ്ചിനായ ഗൂഗിൾ വഴി ഇനി മുതൽ ഇന്ത്യക്കാർക്ക് വായ്പയും ലഭ്യമാകും.ഗൂഗിളിന്റെ ഓൺലൈൻ പെയ്മെന്റ്സ് സേവനത്തിലൂടെയാണ് വായ്പകളും ലഭ്യമാക്കുന്നത്.
ഇതിനായി പെയ്സ്മെന്റ് ആപ്പിന്റെ പേര് ഗൂഗിൾ തേസ് എന്നതിൽ നിന്ന് ഗൂഗിൽ പേ എന്നാക്കി റീബ്രാൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്ക്,ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളിൽനിന്നുള്ള വായ്പയും ഗൂഗിൾ പേ വഴി ലഭ്യമാകും.
ഫെഡറൽ ബാങ്ക് തങ്ങളുടെ ഇടപാടുകാർക്ക് ലഭ്യമാക്കുന്ന ‘ഡിജിറ്റൽ ലോൺ’ ആണ് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നൽകുന്നത്.പരമാവധി അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ ലഭ്യമാക്കും. 48 മാസമായിരിക്കും പരമാവധി തിരിച്ചടവ് കാലയളവ്. വ്യക്തിഗത വായ്പയുടേതിനു സമാനമായിരിക്കും പലിശ നിരക്ക്.
ഓൺലൈനിലൂടെ നിമിഷനേരം കൊണ്ട് വായ്പ നേടാൻ ഗൂഗിളിന്റെ സേവനം വഴിവയ്ക്കും.
ഇന്ത്യയിലെ സ്മാർട് ഫോൺ വിപണിയെയും,ടെക്നോളജിയേയും ധനകാര്യ സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ടെക് കമ്പനികൾ.