ചെന്നൈ: അന്തരിച്ച ഡിഎംകെ സ്ഥാപകനും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരം ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഡിഎംകെയുടെ പ്രസിഡന്റ് എംകെ സ്റ്റാലിന്റെ അമ്മയാണ് ദയാലു അമ്മാള്‍.