ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയാണ് രാഷ്ട്രീയത്തെക്കാള്‍ വലുതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇന്ത്യയുടെ ദേശീയ സുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളി കമ്മ്യൂണിസ്റ്റ് ഭീകരരാണെന്ന് ഡോ.മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭീകരരെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു പറഞ്ഞു. ഭീമ-കൊറേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് ഭീകര ബന്ധമുള്ളവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു കിരണ്‍ റിജിജുവിന്റെ പ്രതികരണം.