ഇസ്ലാമാബാദ് ; കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിയും,മാർഗരേഖയും തയ്യാറാക്കിയതായി പാകിസ്ഥാൻ മന്ത്രി ഷിറീൻ മസാറി.
പാക് ചാനലിലെ പരിപാടിയ്ക്കിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.മാർഗരേഖ വൈകാതെ പ്രധാനമന്ത്രി ഇമ്രാൻ ഖാനു മുന്നിൽ സമർപ്പിക്കുമെന്നും ,അനുമതി ലഭിച്ചാൽ മുന്നോട്ട് പോകുമെന്നും മസാറി പറഞ്ഞു.
എന്നാൽ മാർഗരേഖയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മസാറി തയ്യാറായില്ല. തർക്കപരിഹാരത്തിനായി ഇത്തരമൊരു രേഖ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഇതുവരെ താനെന്നാണ് മസാറി ചാനൽ ചർച്ചയിൽ പറഞ്ഞത്.
പാകിസ്ഥാനിലെ പ്രതിരോധ സുരക്ഷാ പ്രശ്നങ്ങളിലെ വിദഗ്ദ സമിതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ ജനറലാണ് മസീറി.
കശ്മീർ ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു.