ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്ര മന്ത്രിസഭ യോഗമാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധിപ്പിക്കുന്നത്. 48.41 ലക്ഷം ജീവനക്കാരും 62.03 ലക്ഷം പെന്‍ഷന്‍കാരുമുള്‍പ്പെടെ 1.1 കോടി ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് ക്ഷാമബത്ത കൂട്ടുന്നത്.