ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് കര്‍ശന ഉപാധികളുമായി സുപ്രീംകോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോളേജ് ഒരു കോടി രൂപ നല്‍കണം. 2016-17 വര്‍ഷത്തില്‍ പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികളുടെ തുക ഇരട്ടിയായി മടക്കി നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത മാസം മൂന്നിനകം പണം നല്‍കണം. ഈ വ്യവസ്ഥകളെല്ലാം പാലിച്ചാല്‍ പ്രവേശനം അനുവദിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ജസ്റ്റിസ് ആര്.രാജേന്ദ്രബാബു കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനുള്ള പ്രവേശനാനുമതി ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയത്. ഇതോടെ വിദ്യാര്‍ത്ഥികളില്‍ നിന്ന് മേടിച്ച തുക തിരിച്ചു കൊടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് വിഷയത്തില്‍ സുപ്രീംകോടതി നിലപാട് കടുപ്പിച്ചത്.