കൊച്ചി: പെരിയാര്‍ കര കവിഞ്ഞ് റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ നിര്‍ത്തി വച്ച നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വ്വീസ് പുനരാരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.05ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ചെറിയ ഇടവേളയ്ക്ക് ശേഷം നെടുമ്പാശേരിയിലേക്ക് ആദ്യമെത്തിയത്.
ആഗസ്ററ് 15നാണ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ താല്കാലികമായി നിര്‍ത്തിവച്ചത്. ആഗസ്ററ് 18നും 26നും സര്‍വ്വീസ് പുനരാരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും തകരാറുകള്‍ അതിനോടകം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. റണ്‍വേയില്‍ ഒരടിയിലധികം ഉയരത്തില്‍ ചെളി നിറഞ്ഞ നിലയിലായിരുന്നു. റണ്വേക്കരികിലെ വിളക്കുകള്‍ ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നിരുന്നു. വിമാനത്താവളത്തെ വലയം ചെയത് സ്ഥാപിച്ചിരുന്ന മതില് രണ്ടരകിലോമീററര് ഭാഗത്ത് പൂര്‍ണമായും തകര്‍ന്നു. വൈദ്യൂതിവിതരണ സംവിധാനത്തിലും കാര്യമായ തകരാര്‍ നേരിട്ടിരുന്നു. ഇവ പരിഹരിച്ചശേഷമാണ് ഇന്ന സര്‍വ്വീസ് പുനരാരംഭിച്ചത്.
ഇതോടെ നേവല്‍ബേസിലെ പഴയ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസ് അവസാനിപ്പിച്ചു. രാജ്യാന്തര സര്‍വ്വീസുകള്‍ അടക്കം 33 വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കും 30 വിമാനങ്ങള്‍ പുറത്തേക്കും സര്‍വ്വീസ് നടത്തും. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കസ്ററംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.