ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വ്യാഴാഴ്ച കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുള്ള സ്കൂളുകള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ 382 സ്കൂളുകളില്‍ കഴിഞ്ഞ ദിവസം അധ്യയനം പുനരാരംഭിച്ചതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.