തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് സമ്മേളനം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍ ദുരന്തത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും കേന്ദ്ര സഹായത്തിനായുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നത്.
അതേസമയം പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിക്കും. ദുരിതാശ്വാസഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അക്കൗണ്ട് വേണമെന്നും ആവശ്യവും ഇവര്‍ ഉന്നയിക്കും.