കാഠ്മണ്ഡു: നാലാം ബിംസ്റ്റെക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിലേക്ക് പുറപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സമ്മേളനം. ബിംസ്റ്റെക് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്.