ന്യൂഡല്‍ഹി: ആഗോള ഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവുമായ സൈദ് സലാഹുദ്ദീന്റെ മകന് ഷക്കീല്‍ യൂസഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 2011ല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം കൈമാറിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീനഗറിലെ രാംബാഗ് മേഖലയില്‍ നിന്നാണ് യൂസഫിനെ അറസ്റ്റ് ചെയ്തത്. സിആര്‍പിഎഫും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
പാകിസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇയാള്‍ ഹവാല പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ എത്തിച്ച പണം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു.
ശ്രീനഗറിലെ ഷെര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു ഇയാള്‍.