കൊച്ചി : യുഎഇ 700 കോടി വാഗ്ദാനം ചെയ്തതിന് തെളിവ് ചോദിച്ച് ഹൈക്കോടതിയും, വിദേശസഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജി കോടതി തള്ളി.ആവശ്യത്തിന് പണമുള്ളത് കൊണ്ടാകും കേന്ദ്രം സഹായം നിരസിച്ചതെന്നും, മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദേശ സഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. ഹര്‍ജിക്കാരന്റെ കയ്യില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളി.യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചുവെന്നും വിദേശശസഹായം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്വകാര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
നിയമപരമായി കോടതിയ്ക്ക് ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്നും, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശ കാര്യ നയത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. ദുരിതാശ്വാസത്തിനായി ഒരു പക്ഷേ സര്‍ക്കാരിന്റെ പക്കല്‍ വലിയ തുക ഉണ്ടായിരിക്കാം, ആവശ്യത്തിന് തുക ഉള്ളതു കൊണ്ടായിരിക്കാം വിദേശസഹായം വേണ്ടെന്ന് വച്ചതെന്നും കോടതി സൂചിപ്പിച്ചു.