കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് അവിശുദ്ധ സഖ്യം അധികാരത്തില്‍. ബിജെപിയായിരുന്നു പഞ്ചായത്തില്‍ ഭരണം നടത്തിയിരുന്നത്. നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് അധികാരം നഷ്ടമായത്. സിപിഎമ്മിന്റെ അഞ്ച് അംഗങ്ങള്‍ക്കൊപ്പം യുഡിഎഫിന്റെ മൂന്നംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു.
https://www.youtube.com/watch?v=IfSpvYCHr5E
സിപിഎം സ്വതന്ത്ര അംഗം എ.അനസൂയ റൈ ആണ് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിജെപിയിലെ ജി.സ്വപ്നക്ക് ഏഴു വോട്ടും, അനസൂയക്ക് എല്‍ഡിഎഫ്-യുഡിഎഫ് പിന്തുണയോടെ എട്ട് വോട്ടുകളാണ് ലഭിച്ചു.