തിരുവനന്തപുരം ; പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഗാനഗന്ധർവൻ കെ ജെ യേശുദാസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ പിസി ജോർജ്ജ് എം എൽ എ യുടെ ആരോപണത്തിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യേശുദാസും മറ്റ് സാംസ്ക്കാരിക നായകരും തന്നെ വിളിച്ചിരുന്നു.
യേശുദാസ് ഇപ്പോൾ നാട്ടിലില്ല,മാത്രമല്ല അദ്ദേഹം എല്ലാ സഹായവും,പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.