ന്യൂഡൽഹി ; രണ്ടാഴ്ച്ചയ്ക്കകം കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
കേരളത്തിനു കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ യുഡിഎഫ്, എൽഡിഎഫ് എംപിമാർക്കാണ് രാജ്നാഥ് സിംഗ് ഉറപ്പ് നൽകിയത്.
പ്രളയ ദുരിതാശ്വാസമായി കേരളത്തിനു പരമാവധി സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ മുങ്ങിയ സംസ്ഥാനത്തിനൊപ്പമാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം സംഘത്തെ അറിയിച്ചു.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം കൂടുതല്‍ സഹായം ലഭിക്കുമെന്നു പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.