ന്യൂഡൽഹി ; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സമൂഹ മാദ്ധ്യമങ്ങളുടെ ഇന്ത്യന്‍ മേധാവികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാരിന്റെ തീരുമാനം.ആഭ്യന്തര മന്ത്രാലയമാണ് ഈ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
വാട്സാപ്പ്, ഫേസ്ബുക്ക് പോലുളള സമൂഹ മാദ്ധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനായി മേധാവികള്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയടങ്ങുന്ന സംഘം വിഷയത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കുള്ള പരാതികൾ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.