തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ നാവികസേന 8.92 കോടി രൂപ നൽകി. നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നേരത്തെ ഇന്ത്യൻ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20കോടി രൂപ സംഭാവന നൽകിയിരുന്നു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി സുരേഷ് ആണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.