മലപ്പുറം ; സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി പണം തട്ടിയ കേസില്‍ യുവാവ് പിടിയില്‍.
കാസര്‍ഗോഡ് മധൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറാണ് പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. നിരവധി പേരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത ഇയാള്‍ക്കെതിരെ വ്യാപക പരാതിയുണ്ട്.
സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചായിരുന്നു കാസര്‍കോഡ് സ്വദേശി മുഹമ്മദ് അന്‍സാര്‍ വിവിധ ജില്ലകളിലുള്ള നിരവധിയാളുകളെ കബളിപ്പിച്ചിരുന്നത്. സിനിമയില്‍ അവസരം, വിദേശത്ത് ജോലി തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്കി ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇയാള്‍ക്കെതിരെ 26 പരാതികള്‍ നിലവിലുണ്ട്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെയുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു.
ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിന് കൂട്ടായി ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.