ആലപ്പുഴ ; ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ റിലയൻസ് ഫൗണ്ടേഷൻ ചെയർ പേഴ്സൺ നിത അംബാനി സന്ദർശിച്ചു .
പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ നിത അംബാനി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു.കേരളത്തിന്റെ പുനർ നിർമ്മാണത്തിന് റിലയൻസ് ഫൗണ്ടേഷൻ എല്ലാ സഹായവും നൽകുമെന്ന് നിതാ അംബാനി പറഞ്ഞു .
https://www.youtube.com/watch?v=N3tD5S6GW0o
ഉച്ചയോടെ ആണ് ദുരിതാശ്വാസ ക്യാമ്പിൽ നിത അംബാനി എത്തിയത് .ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകളോടും,കുട്ടികളോടും ഇവർ ആശയ വിനിമയം നടത്തി .ഇവർക്ക് ഒപ്പം ഏറെ നേരം ചിലവഴിച്ച നിത അംബാനി കുട്ടികൾക്ക് പഠനോപകരണം വിതരണങ്ങൾ വിതരണം ചെയ്തു .
കേരളത്തിന്റെ പുനർ നിർമ്മാണത്തിന് റിലയൻസ് ഫൗണ്ടേഷൻ ഒപ്പമുണ്ടാകുമെന്ന് അവർ അറിയിച്ചു . സ്കൂളുകൾ പുനർ നിർമ്മിക്കാൻ സഹായം നൽകുമെന്നും നിത അംബാനി പറഞ്ഞു.
റിലയൻസിന്റെ ദുരിതാശ്വാസ സഹായമായ 71 കോടി രൂപയിൽ 21 കോടി രൂപയുടെ ചെക്ക്നിത അംബാനി മുഖ്യമന്ത്രിക്ക് കൈമാറി.50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ റിലയൻസ് ഫൗണ്ടേഷൻ കേരളത്തിലെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.