കൊച്ചി ; പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ,നശിക്കുകയോ ചെയ്തവർക്കായി സെപ്റ്റംബർ ഒന്നിന് ആലുവ,കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ക്യാമ്പുകളിൽ പങ്കെടുക്കാന്‍ www.passportindia.gov.in അല്ലെങ്കിൽ എം പാസ്പോർട്ട് ആപ് മുഖേന പാസ്പോർട്ട് പുതുക്കാൻ അപേക്ഷിക്കണം.ഫീസ് ഓണ്‍ലൈനായി അടയ്ക്കേണ്ടതില്ല.
പഴയ കേടായ പാസ്പോർട്ടിലെ വീസ സാധുവായിരിക്കും.
കേടായ പാസ്പോര്‍ട്ടുമായി നേരിട്ട് ആലുവ, കോട്ടയം കേന്ദ്രങ്ങളില്‍ എത്തുക. എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം.പാസ്പോർട് നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇതിന്റെ രേഖ ഹാജരാക്കണം. മറ്റു രേഖകള്‍ ആവശ്യമില്ല.