ന്യൂഡൽഹി : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനു കൈത്താങ്ങായി ഇന്ത്യയിൽ നിന്ന് സഹായം പ്രവഹിക്കുകയാണ് . കേരളത്തോടൊപ്പം ഇന്ത്യയുണ്ട് എന്ന മഹത്തായ സന്ദേശം ഉയർത്തിക്കാട്ടി സീ മീഡിഒയ പുറത്തു വിട്ട വീഡിയോ ലക്ഷങ്ങൾ കണ്ടു കഴിഞ്ഞു.
കായ വറുത്തത് ഒരു ഡബ്ബയിൽ നിന്ന് എടുത്തു കഴിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നമ്മുടെ വളർച്ചയ്ക്കിടെ നാമിത് കഴിച്ചിട്ടുണ്ട് . വളരെ അകലെയുള്ള ഒരു അയൽക്കാർ നമുക്കിത് തരാൻ ഓർമ്മിക്കുന്നു. അവരെ നമ്മുടെ അടുത്ത ബന്ധുക്കളായി പരിഗണിക്കേണ്ടതുണ്ട്. അത് നമ്മൾ കഴിച്ചു തീരുമ്പോൾ ഒരു കാര്യം ഓർക്കണം.. ആ പാത്രം ഒരിക്കലും ഒഴിഞ്ഞ് തിരിച്ചു കൊടുക്കാൻ പാടില്ല .
തുടർന്ന് കേരളത്തിൽ വെള്ളപ്പൊക്കമാണെന്നും അവർക്കൊപ്പം നീങ്ങണമെന്നുമാണ് വീഡിയോ പറയുന്നത്. ഒപ്പം പാത്രത്തിൽ കേരളത്തിനാവശ്യമായ സാധനങ്ങൾ കൊടുക്കണമെന്നും പറയുന്നുണ്ട്. സഹായധനം കൈമാറാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് കൂടി നൽകിയാണ് വീഡിയോ അവസാനിക്കുന്നത്. ഇതുവരെ പതിനഞ്ച് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.