കൊച്ചി ; പ്രളയം മനുഷ്യ നിർമ്മിതമെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.സർക്കാരിനു വീഴ്ച്ചയുണ്ടായത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേഷിന് വന്ന കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്.
പ്രളയം മനുഷ്യ നിർമ്മിതമാണെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കോടതി പ്രത്യേക അധികാരമുപയോഗിച്ച് കത്ത് ഹർജിയായി പരിഗണിക്കുന്നത്.
ചാലക്കുടി സ്വദേശിയായ എൻ ആർ ജോസഫാണ് ജസ്റ്റിസ് ചിദംബരേഷിന് കത്ത് നൽകിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
400 ലേറെ പേരുടെ ജീവൻ അപഹരിച്ച പ്രളയം മനുഷ്യനിർമ്മിതമാണെന്നും ക്രിമിനൽ കുറ്റമായി പരിഗണിക്കണമെന്നും കത്തിൽ പറയുന്നു.ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ളനൽകുന്നതിലുൾപ്പെടെ മന്ത്രിമാർ,ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പങ്ക് വിശദമായി അന്വേഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.