India

ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ കേന്ദ്ര നിയമ കമ്മീഷന്‍ ശുപാർശ

ന്യൂഡൽഹി ; രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പും, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും സംയുക്തമായി നടത്തണമെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ ശുപാർശ.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നിയമ കമ്മീഷൻ കേന്ദ്ര സര്‍ക്കാരിന് കൈമാറി. തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കാന്‍ നിയമം ഭേദഗതി ചെയ്യണമെന്നും നിയമ കമ്മീഷൻ ശുപാർശ ചെയ്തു.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നത് സംബസിച്ച് അടുത്തിടെ കേന്ദ്ര നിയമ കമ്മീഷൻ എല്ലാ രാഷ്ട്രിയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിരുന്നു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസർക്കാർ നയത്തെ പിന്തുണച്ച് ദക്ഷിണേന്ത്യന്‍ സിനിമ താരം രജനീകാന്ത് ഉൾപ്പെടെയുള്ളവർ മുന്നോട്ട് വന്നിരുന്നു.

880 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close