ന്യൂഡല്‍ഹി: ബ്രഹ്മപുത്രയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ജലനിരപ്പിലെ വര്‍ധന പ്രളയത്തിന് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൈനയില്‍ തുടരുന്ന കനത്ത മഴയാണ് റെക്കോര്‍ഡ് ജലനിരപ്പിന് കാരണമായിരിക്കുന്നത്. അരുണാചല്‍ പ്രദേശിനെ പ്രളയം ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതായി എംപി നിനോങ് എറിങ് അറിയിച്ചു. ആസാമിലും വെള്ളപ്പൊക്കം ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ട്.
കഴിഞ്ഞ 150 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രഹ്മപുത്രയില്‍ ഇത്രയും ജലനിരപ്പുയരുന്നത്. ഇതോടെ ചൈനയിലെ പല അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നായി 9020 ക്യുമെക്സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്.