ഹൈദരാബാദ് ; തന്റെ ജന്മദിനാഘോഷങ്ങൾ ഒഴിവാക്കി പണം കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ അഭ്യർഥിച്ചു കൊണ്ട് അന്തരിച്ച തെലുങ്ക് നടൻ നന്ദമുരി ഹരികൃഷ്ണ എഴുതിയ കത്ത് പുറത്ത്.
നടനായ ജൂനിയര്‍ എന്‍.ടി.ആറിന്റെ പിതാവായ നന്ദമുരി ഹരികൃഷ്ണ കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദില്‍ ഒരു കാറപകടത്തില്‍ പെട്ട് മരിച്ചത്. നെല്ലൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ തെലങ്കാനയിലെ നൽഗോണ്ടയിൽ വച്ചായിരുന്നു അപകടം.
സെപ്റ്റംബര്‍ രണ്ടിനാണ് ഹരികൃഷ്ണയുടെ ജന്മദിനം.അന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ നടത്താനിരുന്ന ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് അതിന് വേണ്ടി ചിലവഴിക്കാൻ കണ്ടെത്തിയ തുക കേരളത്തില്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നൽകണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
. ‘എന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. ഇത്തവണ എന്റെ പിറന്നാളിന് പൂച്ചെണ്ടും പൂമാലകളൊന്നും സമ്മാനമായി വേണ്ട. അതിനായി ഉപയോഗിക്കുന്ന പണം പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനും മഴ കാരണം ബുദ്ധിമുട്ടുന്ന ആന്ധ്രയിലെ ജനങ്ങള്‍ക്കും നല്‍കൂ’- എന്നാണ് കത്തിലെ വരികൾ.
62 കാരനായ ഹരികൃഷ്ണ മുൻ രാജ്യസഭാ അംഗമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് പ്രവേശിച്ച ഹരികൃഷ്ണ ,90കളിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ മകനാണ്