Kerala

80 വയസ്സുള്ള ഭാര്യയെ കൊന്ന് കത്തിച്ചു,91 കാരനായ ഭർത്താവ് പിടിയിൽ

മറ്റത്തൂർ ; 80 വയസ്സുള്ള ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച 91 കാരനായ ഭർത്താവ് കസ്റ്റഡിയിൽ. വെള്ളിക്കുളങ്ങര മുക്കാട്ടുകാരൻ ചെറിയകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ നാലു ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു.വ്യാഴാഴ്ച്ച വീടിനോട് ചേർന്നുള്ള വിറകുപുരയിലാണ് മൃതദേഹം കത്തിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടർന്നാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം.

വീടിന്റെ മുകൾനിലയിലുള്ള മുറിയിൽവെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.കൊച്ചുത്രേസ്യയും,ചെറിയകുട്ടിയും, മാത്രമാണ് കുടുംബവീട്ടിൽ താമസിക്കുന്നത്.മക്കൾ കുടുംബമായി മറ്റിടങ്ങളിലാണ് താമസം.

അമ്മയെ കാണാനില്ലെന്ന് കാട്ടി മക്കൾ പൊലീസിൽ നടത്തിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കത്തിച്ചത് കണ്ടെത്തിയത്.

65 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close