കോഴിക്കോട്: മഴക്കെടുതികള്‍ക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. എലിപ്പനി ബാധിച്ച് ഇതുവരെ ഏഴു പേര് മരിച്ചു. വിവിധ ആശുപത്രികളിലായി അറുപത്തിനാല് പേര് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇതില്‍ ഇരുപത്തിയെട്ട് പേര്‍ക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പതിനാറ് താത്കാലിക ആശുപത്രികള്‍ ഒരുക്കാനും, രണ്ടുമാസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ ഗുളിക കഴിക്കാനും, പനിയും ശരീരവേദനയും അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യമ്പുകളിലെല്ലാം പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തിരുന്നെങ്കിലും ജനങ്ങള്‍ ഇത് അവഗണിച്ചതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.