Kerala

ദുരിതാശ്വാസ ക്യാമ്പിൽ കിടക്കാൻ പായില്ലെന്ന് പറഞ്ഞ വൃദ്ധയോട് ‘മര്യാദകെട്ട വർത്തമാനം ‘ പറയരുതെന്ന് ആക്രോശിച്ച് എം എൽ എ

കരുനാഗപ്പള്ളി ; ദുരിതാശ്വാസ ക്യാമ്പിൽ കിടക്കാൻ പായില്ലെന്ന് പറഞ്ഞ വയോധികയോട് രോഷാകുലനായി എം എൽ എ . തൊടിയൂർ വേങ്ങറ എൽ പി സ്ക്കൂളിൽ കഴിയുന്നവരോടാണ് കരുനാഗപ്പള്ളി എം എൽ എ ആർ .രാമചന്ദ്രന്റെ ആക്രോശം.

ആലപ്പുഴയിലും,കൊല്ലത്തുമുള്ള 150 ഓളം കുടുംബങ്ങളാണ് തൊടിയൂർ സ്ക്കൂളിൽ അന്തേവാസികളായുള്ളത്.ഇവിടെ കിടക്കാൻ പായുടെ അപര്യാപ്തയുണ്ടായിരുന്നു.ക്യാമ്പിലെത്തിയ വാർഡ് കൗൺസിലറോടും മറ്റും ഇക്കാര്യം അവിടെയുണ്ടായിരുന്നവർ അറിയിച്ചിരുന്നു. പിന്നീടാണ് എം എൽ എ ക്യാമ്പിലെത്തിയത്.

ക്യാമ്പിലെത്തിയ എം എൽ എ യോട് ഇപ്പോഴാണല്ലൊ വരുന്നതെന്ന് ചോദിച്ച വൃദ്ധ കിടക്കാൻ പായില്ലെന്ന പരാതി പറയവെയാണ് ഉച്ചത്തിൽ എം എൽ എ അവർക്കെതിരെ ആക്രോശിച്ചത്. എന്തും പറയാനുള്ള അധികാരമൊന്നും നിങ്ങൾക്കില്ലെന്നും,മര്യാദയ്ക്ക് സംസാരിക്കണമെന്നും പറഞ്ഞാണ് എം എൽ എ വൃദ്ധയോട് തട്ടിക്കയറിയത്.താൻ കുറ്റമൊന്നും പറഞ്ഞില്ലല്ലോയെന്ന പറയുന്ന വൃദ്ധയോട് താൻ വന്ന ശേഷമാണ് ഇവിടെ ക്യാമ്പ് തന്നെ തുടങ്ങുന്നതെന്നും,മര്യാദ കെട്ട സംസാരം നടത്തരുതെന്നും പറഞ്ഞാണ് എം എൽ എ കൈ ചൂണ്ടി ബഹളമുണ്ടാക്കിയത്.

രംഗം വഷളായതോടെ ഒപ്പമുണ്ടായിരുന്നവർ എം എൽ എയെ പിടിച്ചു മാറ്റുകയായിരുന്നു. അപ്പോഴും താൻ തെറ്റൊന്നും പറഞ്ഞില്ലെന്ന് വൃദ്ധ പറയുന്നുണ്ടായിരുന്നു.

 

 

 

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close