ആലപ്പുഴ: അമ്പലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിത ബാധിതരോട് മോശമായി പെരുമാറിയ കാക്കാഴം ബ്രാഞ്ച് സെക്രട്ടറി ഷാഹുല്‍ ഹമീദിനെതീരെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അമ്പലപ്പുഴ തഹസില്‍ദാര്‍ക്കാണ് അന്വേഷണച്ചുമതല.
പ്രളയം ഏറ്റവും നാശം വിതച്ച കുട്ടനാട് മേഖലയില്‍ ഉള്ളവര്‍ താമസിക്കുന്ന കുഞ്ചുപിള്ള സ്മാരക സ്കൂളിലാണ് സംഭവം നടന്നത്. ക്യാമ്പില്‍ ഉള്ളവരെ ശകാരിക്കുകയും, പരിഹസിക്കുകയും ചെയ്തതോടെ ആണ് പരാതിയുമായി ക്യാമ്പില്‍ കഴിയുന്നവര്‍ തന്നെ രംഗത്തെത്തിയത്. ഒപ്പം ദൃശ്യങ്ങള്‍ കൂടി പുറത്തു വന്നതോടെയാണ് ജില്ലാ കളക്ടര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്. അഞ്ചു വയസുള്ള കുഞ്ഞിന് ആഹാരം ചോദിച്ചു എത്തിയ ഈ അമ്മയോടും, വസ്ത്രം ചോദിച്ചു എത്തിയ സ്ത്രീകളെയും ഇയാള്‍ അപമാനിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ആളുകളോടുള്ള ധിക്കാരപരമായ നടപടി്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.