Kerala

പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ടില്ലെന്ന് സർക്കാർ

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു അക്കൗണ്ട് തുടങ്ങാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനിടെ പ്രളയം സംബന്ധിച്ച കേസുകളില്‍ സഹായിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് തുടങ്ങി കൂടെ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇത്തരത്തില്‍ പ്രത്യേക ബാങ്ക അക്കൗണ്ട് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രളയ ദുരിതാശ്വാസത്തിനായി ലഭിച്ച തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ക്ക് മാത്രമേ 80 ജി അനുസരിച്ചുള്ള ആദായനികുതി ഇളവ് ലഭിക്കൂ. ഈ സാങ്കേതിക പ്രശ്‌നം ഉള്ളതിനാല്‍ പ്രളയത്തിനായി പ്രത്യേക അക്കൗണ്ട് സൂക്ഷിക്കാനാവില്ല. പ്രത്യേക അക്കൗണ്ട് രൂപീകരിക്കുന്നത് അനാവശ്യ കാലതാമസവും ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയത്തിനായി ലഭിക്കുന്ന തുക പ്രത്യേകമായാണ് രേഖപ്പെടുത്തുന്നത്.

അതിനാല്‍ ഇത് വകമാറ്റി ചെലവഴിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്ന് തുടങ്ങി നിരവധി കേസുകളാണ് നിലവില്‍ ഹെക്കോടതിയ്ക്ക് മുന്നിലുള്ളത്. ഇവയില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ്‌ക്യൂറിയായി അഡ്വ.ജേക്കബ് അലക്‌സിനെ കോടതി നിയമിച്ചു. ഇദ്ദേഹം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 19 ന് കേസുകള്‍ വീണ്ടും പരിഗണിക്കും.

211 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close